പ​യ്യാ​വൂ​ർ: ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​ന​ത്തി​ൽ പ​രി​യാ​രം ഗ​വ.​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം ന​ട​ന്ന റോ​ഡ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​രു​വേ​ശി മു​യി​പ്ര​യി​ലെ എം.​ രാ​ജീ​വ​ന്‍റെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ രാ​ജീ​വ​ന്‍റെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​യി ഏ​രു​വേ​ശി ​പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ഡി.​ രാ​ധാ​മ​ണി ചെ​യ​ർ​പേ​ഴ്സ​ണാ​യും പി.​ സ​ദാ​ന​ന്ദ​ൻ ക​ൺ​വീ​ന​റാ​യും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.

രാ​ജി​വ​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ സ​ഹാ​യ​മാ​യി സ​ന്മ​ന​സു​ള്ള എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മാ​കു​ന്ന തു​ക കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന്‍റെ ഏ​രു​വേ​ശി ശാ​ഖ​യി​ലു​ള്ള ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്. A/C No: 40495101042003. IFSC: KL GB0040495.