സെമിനാരി വില്ല തോടിന് 66 ലക്ഷം രൂപ അനുവദിച്ചു
1478067
Sunday, November 10, 2024 7:56 AM IST
കണിച്ചാർ: ഉരുൾപൊട്ടലിൽ തകർന്ന സെമിനാരി വില്ല തോടിന് പാർശ്വഭിത്തി, കൾവർട്ട് എന്നിവ നിർമിക്കുന്നതിനായി ജലവിഭവ വകുപ്പ് 66 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് കേരള കോൺഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാലത്ത്, നേതാക്കളായ വിപിൻ തോമസ്, ബ്രിട്ടോ ജോസ്, തോമസ് വടശേരി എന്നിവർ നേരത്തെ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിലായിരുന്നു തോടിന്റെ പാർശ്വഭിത്തി ഉൾപ്പെടെയുള്ളവ തകർന്നത്.