ചെ​ന്പ്ര വ​ന സം​ര​ക്ഷ​ണ സ​മി​തി ഫ​ണ്ട് തി​രി​മ​റി: ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണമെ​ന്ന് മു​സ്ലിം​ലീ​ഗ്
Wednesday, May 8, 2024 6:01 AM IST
മേ​പ്പാ​ടി: വ​യ​നാ​ട്ടി​ലെ വ​നം വ​കു​പ്പി​ന്‍റെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​ന്പ്ര​പീ​ക്കി​ലെ വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഫ​ണ്ട് തി​രി​മ​റി​യെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 2015 ലാ​ണ് അ​വ​സാ​ന​മാ​യി ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​ത്. എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ഓ​ഡി​റ്റിം​ഗി​ലാ​ണ് ഫ​ണ്ട് വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക ഫീ​സി​ന​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന 16 ല​ക്ഷം രൂ​പ ബാ​ങ്കി​ല​ട​ക്കാ​തെ ജീ​വ​ന​ക്കാ​ർ തി​രി​മ​റി ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​കൊ​ടും കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള വി​എ​സ്എ​സ് ഭാ​ര​വാ​ഹി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ചെ​ന്പ്ര വി​എ​സ്എ​സ് ഉ​ട​ൻ പി​രി​ച്ചു വി​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് മു​സ്ലിം​ലീ​ഗും യു​ഡി​എ​ഫും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് കാ​രാ​ട​ൻ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​മു​സ്ത​ഫ മൗ​ല​വി, പി. ​അ​ബ്ദു​ൾ​ക​രീം, എം.​പി. റ​ഷീ​ദ്, ബി. ​നാ​സ​ർ, എ. ​മു​ഹ​മ്മ​ദ്, സി. ​അ​ഷ്റ​ഫ്, പി.​കെ. അ​ഷ്റ​ഫ്, പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.