തൊഴിലുറപ്പ് തൊഴിലാളികള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി
1482729
Thursday, November 28, 2024 5:36 AM IST
താമരശേരി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കൊടുവള്ളി നഗരസഭയില്‍ കൃത്യമായി നടപ്പിലാക്കുക, 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, തൊഴില്‍ ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ടാക്സി സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് നഗരസഭാ ഓഫീസിന് മുമ്പില്‍ സമാപിച്ചു.
യൂണിയന് ഏരിയ കമ്മിറ്റി അംഗം കെ.കെ. രാധാകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് ഷെറീന മജീദ് അധ്യക്ഷത വഹിച്ചു.
യൂണിയന് ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട്, സിപിഎം ലോക്കല്‍ സെക്രട്ടറി കെ. ഷറഫുദ്ദീന്, നഗരസഭ കൗണ്‍സിലര്‍ കെ. ജമീല, മുനിസിപ്പല്‍ സെക്രട്ടറി കെ.സി. സോജിത്ത്, കെ.സുരേന്ദ്രന് എന്നിവർ പ്രസംഗിച്ചു.