കോ​ഴി​ക്കോ​ട്: നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഹോ​ട്ട​ല്‍ ടി​യാ​ര​യി​ല്‍ ന​ട​ന്ന ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) പ​തി​നാ​ലാം ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും ഓ​വ​ര്‍​സി​യ​ര്‍​മാ​രു​ടെ​യും ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​മാ​ണ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍, ബി​ല്‍​ഡിം​ഗ് റൂ​ള്‍ എ​ങ്ങ​നെ ല​ളി​ത​മാ​ക്കാം, കെ - ​സ്മാ​ര്‍​ട്ടി​ന് ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റി​ലു​ണ്ടാ​യ സ്വാ​ധീ​നം, ലെ​ന്‍​സ്‌​ഫെ​ഡി​ല്‍ സ്‌​കി​ല്‍ പാ​ര്‍​ക്കി​ന്‍റെ പ്രാ​ധാ​ന്യം, സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ഭാ​വി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ച​ര്‍​ച്ച ചെ​യ്തു. കാ​ന​ത്തി​ല്‍ ജ​മീ​ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.