ചെ​ല​വൂ​ർ: ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ലൈ​ഫ് വി​ജ്ഞാ​ന പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി ഭൗ​തി​ക ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ. ഡോ. ​സി. ര​ഘു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദേ​വ​ഗി​രി കോ​ള​ജ് പ്ര​ഫ. മ​നു ആ​ന്‍റ​ണി​യാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. 29 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 55 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ര​ണ്ടാ​മ​ത്തെ റൗ​ണ്ടി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ആ​റു ടീ​മു​ക​ൾ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടു റൗ​ണ്ടു​ക​ൾ​ക്കു ശേ​ഷം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ചേ​വാ​യൂ​ർ ഒ​ന്നാം സ്ഥാ​ന​വും, ഓ​ക്സി​ലി​യം ന​വ​ജ്യോ​തി സ്കൂ​ൾ കു​ന്ന​മം​ഗ​ലം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. താ​മ​ര​ശേ​രി അ​ൽ​ഫോ​ൺ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​ന യോ​ഗ​ത്തി​ൽ ഫാ. ​ജീ​വ​ൻ തു​ണ്ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും,സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.