ഓണ്‍ ലൈന്‍ വ്യാപാരത്തിന് പുതിയ പദ്ധതി: ജിസിഡി പ്രവര്‍ത്തനം ആരംഭിച്ചു
1482169
Tuesday, November 26, 2024 5:53 AM IST
കോഴിക്കോട്: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് (ജിസിഡി ) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക , വ്യാപാര മേഖലകളിലെ ഉത്പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ജിസിഡി മാര്‍ട്ട് പദ്ധതിയാണ് ആദ്യം വിപണിയില്‍ എത്തുന്നതെന്ന് ജിസിഡി സ്ഥാപകനും സിഇഒയുമായ പി.കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ആദ്യപടിയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാല്പതോളം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ജിസിഡി മാര്‍ട്ടിലൂടെ ലഭ്യമാകും. ജിസിഡി മാര്‍ട്ട് ഡോട്ട് കോം തുറന്ന് ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാവുന്നതാണ്. ജിസിഡി ടോക്കണ്‍ ജില്ലാ ചെയര്മാന്മാരായ കെ. രാമചന്ദ്രന്, ഉമ്മര്‍ കോയ, സി. മനോജ് കുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.