ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ റാ​ലി ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, മ​ത​ബോ​ധ​ന പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഷി​ബു എ​ടാ​ട്ട്, അ​ധ്യാ​പ​ക​രാ​യ ഷാ​ജി മ​ടി​ക്കി​യാ​ങ്ക​ൽ, ജി​യോ കൊ​ക്ക​പ്പു​ഴ, ജോ​യ​ൽ കൊ​ക്ക​പ്പു​ഴ, സി​സ്റ്റ​ർ ദീ​പ, സി​സ്റ്റ​ർ സ്നേ​ഹ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​ട​ത്തു​ക​ട​വ്: മി​ശി​ഹാ​യു​ടെ രാ​ജ്യ​ത്വ​തി​രു​നാ​ള്‍ പ​ട​ത്തു​ക​ട​വ് ഇ​ട​വ​ക​യി​ല്‍ ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ഫ്രാ​ന്‍​സീ​സ് വെ​ള്ളം​മാ​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കി. രാ​ജ്യ​ത്വ തി​രു​നാ​ള്‍ റാ​ലി​യി​ല്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കു​ചേ​ര്‍​ന്നു. സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് ഫി​ലി​പ്പ് ന​രി​ക്കാ​ട്ട്, പോ​ള്‍ ഇ​രു​മ്പു​കു​ത്തി​യി​ല്‍, മ​താ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചെ​മ്പു​ക​ട​വ്: ക്രി​സ്തു​രാ​ജ​ന്‍റെ രാ​ജ​ത്വ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു തി​ട്ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ നി​ന്ന് ചെ​മ്പു​ക​ട​വ് അ​ങ്ങാ​ടി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ റാ​ലി​യോ​ടെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​ത്. സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, ബേ​ബി​ച്ച​ൻ വ​ട്ടു​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.