കോ​ഴി​ക്കോ​ട്: ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ ഡ​യ​റ​ക്ട​റും ലീ​ഡ് ക​ണ്‍​സ​ല്‍​ട്ട​ന്‍റു​മാ​യ ഡോ. ​പി.​പി. വേ​ണു​ഗോ​പാ​ല്‍ ര​ചി​ച്ച ര​ണ്ട് പു​സ്ത​ക​ങ്ങ​ള്‍ ഷാ​ര്‍​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഫെ​സ്റ്റി​വെ​ലി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

"സ്ട്രോ​ബി​ലാ​ന്ത​സ്' ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യും "എ​മ​ര്‍​ജ​ന്‍​സി കെ​യ​ര്‍' എ​ന്ന കൃ​തി​യു​ടെ മ​ല​യാ​ളം പ​രി​ഭാ​ഷ​യു​മാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്‌​ട്രോ​ബി​ലാ​ന്ത​സി​ന്‍റെ പ്ര​കാ​ശ​നം ദു​ബൈ ജൂ​ബി​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ സീ​നി​യ​ര്‍ ഫി​സി​ഷ്യ​ന്‍ ഡോ. ​കെ. പ്ര​ശാ​ന്തും "എ​മ​ര്‍​ജ​ന്‍​സി കെ​യ​റി'​ന്‍റെ പ്ര​കാ​ശ​നം ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. വി​ല്‍​സ​ണും നി​ര്‍​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട്ടെ ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പ്ര​സാ​ധ​ക​ര്‍.

ഷാ​ര്‍​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​പ​ഹാ​ര​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഷാ​ര്‍​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഫെ​യ​ര്‍ മേ​ധാ​വി പി.​വി. മോ​ഹ​ന്‍​കു​മാ​ര്‍ ഡോ. ​വേ​ണു​ഗോ​പാ​ലി​ന് കൈ​മാ​റി. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ഡോ. ​നീ​തു വേ​ണു​ഗോ​പാ​ല്‍, ഡോ. ​ബേ​ബി സു​പ്രി​യ, ലി​പി അ​ക്ബ​ര്‍, ബ​ഷീ​ര്‍ തി​ക്കോ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.