കോ​ഴി​ക്കോ​ട്: വെ​ങ്ങ​ളം-​രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്കി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​പ്പ​റ​മ്പ്‌ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം ഫെ​ബ്രു​വ​രി​യോ​ടെ ഗ​താ​ഗ​ത യോ​ഗ്യ​മാ​കും. കോ​ഴി​ക്കോ​ട്‌-​വ​യ​നാ​ട്‌ റോ​ഡി​ലെ ഒ​രു​ഭാ​ഗ​മാ​വും തു​റ​ന്നു​കൊ​ടു​ക്കു​ക. മ​ലാ​പ്പ​റ​മ്പ്‌ ജം​ഗ്ഷ​നി​ൽ നി​ർ​മി​ക്കു​ന്ന 40 മീ​റ്റ​ർ വെ​ഹി​ക്കി​ൾ ഓ​വ​ർ​പാ​സി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ലാ​പ്പ​റ​മ്പ്‌ ജം​ഗ്ഷ​നി​ൽ 11.5 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ്‌ അ​ടി​ത്ത​റ നി​ർ​മി​ക്കു​ന്ന​ത്‌. ത​റ നി​ർ​മാ​ണം ഡി​സം​ബ​ർ 10ന​കം പൂ​ർ​ത്തി​യാ​യേ​ക്കും. ന​വം​ബ​റി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്‌. എ​ന്നാ​ൽ പൈ​പ്പു​ക​ളും കേ​ബി​ളു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ വൈ​കി.​മ​ലാ​പ്പ​റ​മ്പ്‌ ജം​ഗ്ഷ​നി​ൽ കോ​ഴി​ക്കോ​ട്‌ വ​യ​നാ​ട്‌ റോ​ഡി​ലാ​ണ്‌ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്‌. മേ​ൽ​പ്പാ​ലം പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സ​മാ​ണ്‌ മ​ലാ​പ്പ​റ​മ്പി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​ത്തി റോ​ഡ്‌ കു​ഴി​ക്കാ​ൻ തു​ട​ങ്ങി​യ​ത്‌.