കോ​ട​ഞ്ചേ​രി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തു​ഷാ​ര​ഗി​രി​യു​ടെ പെ​രു​മ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളാ​യ ഒ​രു സം​ഘം ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് തു​ഷാ​ര​ഗി​രി​യി​ൽ എ​ത്തി. കോ​ട​ഞ്ചേ​രി, ക​ക്കാ​ടം​പൊ​യി​ൽ, പൂ​വാ​റം​തോ​ട് ഭാ​ഗ​ങ്ങ​ളു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘം തു​ഷാ​ര​ഗി​രി​യി​ലെ​ത്തി​യ​ത്.

തു​ഷാ​ര​ഗി​രി ടൂ​റി​സം വി​ക​സ​ന സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് സം​ഗ​മ​വും ന​ട​ത്തി.

തു​ഷാ​ര​ഗി​രി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. തു​ഷാ​ര​ഗി​രി വി​ക​സ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തു​ഷാ​ര​ഗി​രി മൂ​ന്നാം വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് 30 ഓ​ളം വ്ളോ​ഗ​ർ​മാ​ർ ട്ര​ക്കിം​ഗ് ന​ട​ത്തി. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ സി​സി​ലി ജേ​ക്ക​ബ് കൊ​ട്ട​പ്പു​ള്ളി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.