ക​ണ്ണോ​ത്ത്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യിപു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി മു​ത​ലു​ള്ള കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ശ​ല​ഭോ​ത്സ​വം എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗ്, ആ​ക്‌​ഷ​ൻ സോം​ഗ്, ഫാ​ൻ​സി ഡ്ര​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.​

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജു​മു​ന്നി​സ ഷെ​രീ​ഫ് നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ റോ​ബി​ൻ തി​രു​മ​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ക​മാ​ൽ മു​ഹ​മ്മ​ദ് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കു​ട്ടി​യ​മ്മ മാ​ണി, വാ​ർ​ഡ് മെ​മ്പ​ർ ഷി​ൻ​ജോ തൈ​ക്ക​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി സി.​എം. തോ​മ​സ്, ക​ണ്ണോ​ത്ത് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ കി​ളി​വ​ള്ളി​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ല പ​ട​പ്പ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.