തി​രു​വ​മ്പാ​ടി: വ​യ​നാ​ട്ടി​ല്‍ വ​ലി​യ വി​ജ​യം നേ​ടി​യ പ്രി​യ​ങ്കാ​ഗാ​ന്ധി​യെ തു​ണ​ച്ച് മ​ല​യോ​ര​വും. 50,298 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്. കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ 8.30 ന് ​ആ​ദ്യ റൗ​ണ്ട് എ​ണ്ണി​യ​പ്പോ​ൾ പ്രി​യ​ങ്ക (കോ​ൺ​ഗ്ര​സ്‌)-7220, സ​ത്യ​ൻ മൊ​കേ​രി (സി​പി​ഐ)-1758, ന​വ്യ ഹ​രി​ദാ​സ് (ബി​ജെ​പി)-730 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ല. പി​ന്നീ​ടു​ള്ള റൗ​ണ്ടു​ക​ളി​ൽ ലീ​ഡ് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു.

സി​പി​ഐ സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി​യ്ക്ക് 29,621 വോ​ട്ടു​ക​ളും ബി​ജെ​പി​യു​ടെ ന​വ്യ ഹ​രി​ദാ​സി​ന് 11,991 വോ​ട്ടു​ക​ളും ല​ഭി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി 79,919, സ​ത്യ​ന്‍ മൊ​കേ​രി 29,621 ന​വ്യ ഹ​രി​ദാ​സ് 11,992 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും ല​ഭി​ച്ച വോ​ട്ട്. വോ​ട്ടെ​ണ്ണി ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ത​ന്നെ ട്രെ​ന്‍​ഡ് മ​ന​സി​ലാ​ക്കി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.