കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ പ​രി​സ​ര​ത്തും ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. തെ​രു​വു​നാ​യ​ക​ൾ പെ​രു​കി സ്കൂ​ൾ ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​ത്തി​നും മു​തി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

തി​ര​ക്കേ​റി​യ ടൗ​ണി​ലും തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​മു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത​കാ​ല​ത്താ​യി ഒ​ട്ടേ​റെ പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി തെ​രു​വ് നാ​യ​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.