നാ​ദാ​പു​രം: ക​ല്ലാ​ച്ചി​ക്ക​ടു​ത്ത തെ​രു​വ​ന്‍​പ​റ​മ്പി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ യു​വാ​വി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. തെ​രു​വ​ന്‍ പ​റ​മ്പി​ലെ താ​ന​മ​ഠ​ത്തി​ല്‍ ഫൈ​സ​ലി (38) നെ​യാ​ണ് നാ​ദാ​പു​രം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്ര​റ്റ് കോ​ട​തി മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ഈ ​മാ​സം 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഫൈ​സ​ലി​ന്‍റെ ഭാ​ര്യ​യും ന​രി​പ്പ​റ്റ കി​ണ​റു​ള്ള​പ​റ​മ്പ​ത്ത് മൊ​യ്തു​വി​ന്‍റെ മ​ക​ളു​മാ​യ ഷം​ന (28) യെ​യാ​ണ് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ വ​ച്ച് ഫൈ​സ​ല്‍ ക​ത്തി കൊ​ണ്ട് കു​ത്തി​യ​ത്. ഷം​ന​യു​ടെ പേ​രി​ലു​ള്ള സ്വ​ത്ത് ന​ല്‍​കാ​ന്‍ ഫൈ​സ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ഷം​ന പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം പ്ര​തി കാ​റു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.