വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണം രാഷ്ട്രീയ നിയമനമെന്ന് ആക്ഷേപം
1482166
Tuesday, November 26, 2024 5:53 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണം രാഷ്ട്രീയ നിയമനങ്ങളൊണെന്ന് മലബാര്‍ എഡ്യുക്കേഷന്‍ മൂവ്മെന്റ്. ജീവിതവുമായും ഭാവിയുമായ ബന്ധമില്ലാത്ത സിലബസാണ് കോളജുകളില്‍ പഠിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോളജുകളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സിലബസ് തന്നെയാണ് പഠിപ്പിക്കുന്നത്. കാലാനുസൃതമായ മാറ്റം വരുത്തുന്നില്ല. ചൈനയില്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോള്‍ സിലബസ് മാറ്റം വരുത്തുമെങ്കിലും ഇവിടെ കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും അതേ പാഠങ്ങള്‍ തന്നെ പഠിപ്പിക്കുന്നു. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തിലും ഗുണനിലവാരത്തിന്റെ കാര്യത്തിലും കടുത്ത വിവേചനം നേരിടുന്നു.
എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ആദ്യ 100 കോളജുകളില്‍ കേരളത്തില്‍നിന്ന് 14 കോളജുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മലബാറില്‍നിന്ന് ഒന്ന് മാത്രമാണുള്ളതന്ന് അവര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യസ രംഗങ്ങളില്‍ അവസരമില്ലായ്മ ഗുരുതരമായ പ്രശ്നമായി നിലനില്ക്കുന്നു. സീറ്റ് ക്ഷാമം ഗുരുതര പ്രശ്നമാണ്. മലബാര്‍ എഡ്യുക്കേഷന്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള മലബാര്‍ എഡ്യുക്കേഷന്‍ കോംപ്ളക്സ് 28, 29 തീയതികളില്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ നടക്കും. 28ന് രാവിലെ പത്തിന് അബ്ദുള്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വൈസ് ചാന്‍സലര്‍ പ്രഫ. പി. രവീന്ദ്രന് അധ്യക്ഷത വഹിക്കും. സിഎച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, മലബാര്‍ എഡ്യുക്കേഷന്‍ മൂവ്മെന്റ് ചെയര്മാന് പ്രഫ. അബ്ദുള്‍ നാസര്‍, വൈസ് ചെയര്മാന് ടി.പി. നീസര്‍ ഹുസൈന് , സെക്രട്ടറി ഒ. അക്ഷയ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.