കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്ക് സി​ഗ്ന​ലി​ലെ ഫ്രീ ​ലെ​ഫ്റ്റ് ലൈ​റ്റു​ക​ള്‍ ഗൗ​നി​ക്കാ​തെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ. ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​കാ​നു​ള്ള സി​ഗ്ന​ലി​നോ​ട് ചേ​ർ​ന്ന് ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​തി​നാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി രോ​ഗി​ക​ളെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​പോ​ലും ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​തെ ബ്ലോ​ക്കി​ൽ‌ കു​ടു​ങ്ങു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​ത്ത​രം നി​യമ​ലം​ഘ​ന​ങ്ങ​ൾ നി​യ​മ​പാ​ല​ക​രും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. സീ​ബ്രാ ക്രോ​സ്‌​ലൈ​നി​ല്‍ പോ​ലും വാ​ഹ​ന​ങ്ങ​ള്‍ നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും താ​ക്കീ​ത് ന​ൽ​കാ​നോ ഫൈ​ൻ ഈ​ടാ​ക്കാ​നോ പോ​ലീ​സു​കാ​രും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​കു​ന്നി​ല്ല.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ഈ ​കാ​ഴ്ച കാ​ണാ​ൻ സാ​ധി​ക്കും. അ​മി​ത​വേ​ഗ​ത്താ​ൽ ദി​വ​സ​വും ജീ​വ​ൻ പൊ​ലി​യു​ന്ന റോ​ഡി​ലെ പ്ര​ധാ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് മ​റ്റു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.