‘കാടുപിടിച്ച സ്ഥലം വെട്ടിത്തെളിക്കാതിരുന്നാല് നടപടിയെടുക്കണം’
1482483
Wednesday, November 27, 2024 6:04 AM IST
കോഴിക്കോട്: കാടുപിടിച്ച സ്ഥലം യഥാസമയം വെട്ടിത്തെളിക്കാതിരുന്നാല് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടര്‍പരിശോധന നടത്തി ഉടമയ്ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. കോഴിക്കോട് കോര്പറേഷന് സെക്രട്ടറിക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. അയല്‍വാസികള്‍ക്ക് ഉപദ്രവമാകുന്ന രീതിയില്‍ പറമ്പില്‍ കാടുവളരുന്നത് ഒഴിവാക്കാന്‍ സ്ഥലം ഉടമകള്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇക്കാര്യം പരിശോധിക്കണം. നിര്‍ദേശത്തെ തുടര്‍ന്ന് കാടുവെട്ടിത്തെളിച്ചതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കമ്മീഷനെ അറിയിച്ചു.