പുരസ്കാര നിറവിൽ കാരുണ്യതീരം പ്രതീക്ഷാഭവൻ
1481963
Monday, November 25, 2024 6:25 AM IST
താമരശേരി: ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള കേരള സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന പുരസ്കാര നിറവിൽ കാരുണ്യതീരം പ്രതീക്ഷാഭവൻ. ഡിസംബർ മൂന്നിന് തൃശൂരിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണ പരിപാടിയിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം കൈമാറും. കട്ടിപ്പാറ പഞ്ചായത്തിൽ കാരുണ്യതീരം കാമ്പസിലാണ് പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്. സ്പെഷൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ ട്രെയിനിംഗ്, സൈക്കോളജിക്കൽ ഇന്റർവെൻഷൻ, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഐഇപി തുടങ്ങി നിരവധി സേവനങ്ങൾ ഇവിടെ നൽകിവരുന്നുണ്ട്.