കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു
1459266
Sunday, October 6, 2024 5:05 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ അമേച്ചർ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കേരള സന്തോഷ് ട്രോഫി ടീം അംഗവും കാലിക്കട്ട് എഫ്സി താരവുമായ അർജുൻ ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
മുൻ ദേശീയ താരം ജോർജ് തോമസ്, കെ.യു. തോമസ്, പ്രധാനാധ്യാപകൻ സജി ജോസഫ്, ബിപിൻ, അരുൺ കിഷോർ, ലിയാ ജോൺ, കായിക അധ്യാപകൻ നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.