തെരുവിലുള്ളവര്‍ക്ക് പായസം നല്കി വിദ്യാര്‍ഥികള്‍
1453474
Sunday, September 15, 2024 4:48 AM IST
കോഴിക്കോട്: ഉത്രാടദിനത്തില്‍ തെരുവിലുള്ളവര്‍ക്ക് പ്രഭാതഭക്ഷണവും പായസവും നല്കി. ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ്.
പാളയം ടിഎംസി ' സൗജന്യ ഫുഡ് കൗണ്ടര്‍ ' തെരുവില്‍ കഴിയുന്ന അശരണരുടെ വിശപ്പകറ്റാന്‍ നടപ്പാക്കുന്ന സ്നേഹസ്പര്‍ശം' പദ്ധതിയോട് സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ഭക്ഷണവിതരണം നടത്തിയത്.
ഏകദേശം 150 ആളുകള്‍ക്കാണ് പാളയം പരിസരത്തും, റെയില്‍വേ സ്റ്റേഷന് പരിസരത്തും തെരുവിലെ മക്കള്‍ ചാരിറ്റബിള്‍ സ്ഥാപിച്ച ഫുഡ് കൗണ്ടര്‍ വഴി ഭക്ഷണം നല്‍കിയത്.