എംപിയുമായി കൂടിക്കാഴ്ച നടത്തി
1443910
Sunday, August 11, 2024 5:33 AM IST
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെയും മരണപ്പെട്ട മറ്റുള്ളവരുടെയും കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാമി പ്രണവാനന്ദ കോഴിക്കോട് എംപി എം.കെ. രാഘവനുമായി കൂടിക്കാഴ്ച നടത്തി.
അർജുനെ കണ്ടെത്തുന്നതിനായുള്ള തുടർന്നുള്ള തെരച്ചിലിനെക്കുറിച്ചും നാഷണൽ ഹൈവേ അഥോറിറ്റിക്കും കമ്പനിക്കുമെതിരായ നിയമപരമായി പോരാട്ടം നടത്തുന്നതിനെ കുറിച്ചും പ്രണവാനന്ദ എംപിയുമായി ചർച്ച നടത്തി.
ഇതുവരെ ബ്രഹ്മശ്രീ നാരായണഗുരു ശക്തിപീഠത്തിന്റെ നേതൃത്വത്തിൽ നടത്തിയ എല്ലാ കാര്യങ്ങളും അദ്ദേഹം എംപിയോട് വിശദീകരിച്ചു.