ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
1442175
Monday, August 5, 2024 4:39 AM IST
കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
വടകര താലൂക്കിൽ പൂവാംവയൽ എൽപി സ്കൂൾ, കുറുവന്തേരി യുപി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്എസ്എസ്, വെള്ളിയോട് എച്ച്എസ്എസ്,
കുമ്പളച്ചോല യുപി സ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളജും താമരശേരി താലൂക്കിൽ സെന്റ് ജോസഫ്സ് യുപി സ്കൂൾ മൈലെള്ളാംപാറയ്ക്കുമാണ് ഇന്ന് അവധി.