ദേശീയപാത 66 ൽ പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കാൻ വിഷുവിന് പട്ടിണി സമരം നടത്തി
1416666
Tuesday, April 16, 2024 6:09 AM IST
രാമനാട്ടുകര: ദേശീയപാത 66 ൽ രാമനാട്ടുകരയ്ക്കും അഴിഞ്ഞിലത്തിനും ഇടയ്ക്ക് പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാറമ്മൽ - പുതുക്കോട് അണ്ടർ പാസ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷു ദിവസം പട്ടിണിസമരം സംഘടിപ്പിച്ചു.
യൂണിവേഴ്സിറ്റി രജിസ്റ്റാർ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് 21 പേർ എകദിന ഉപവാസം അനുഷ്ഠിച്ചു.
കമ്മിറ്റി ചെയർമാൻ കെ. ജിതേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ, കൺവീനർ കെ. കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എം. വാസുദേവൻ, എ.വി. അനിൽകുമാർ, എം.എം. രാധാകൃഷ്ണൻ, വിജയൻ മംഗലത്ത്, പി.കെ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എ.പി. ദാമോദരൻ സമര ഭടൻമാർക്ക് നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.