തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ന​ൽ​കി കെ​വി​കെ
Saturday, March 2, 2024 4:45 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ഹോ​ർ​ട്ടി​കോ​ർ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി കെ​വി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ ത്രി​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി. ദേ​ശീ​യ ശാ​സ്ത്ര ദി​ന​ത്തി​ൽ കെ​വി​കെ മേ​ധാ​വി​യാ​യ ഡോ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തേ​നീ​ച്ച​ക​ൾ, അ​വ​യു​ടെ വ​ക​ഭേ​ദ​ങ്ങ​ൾ, തേ​നീ​ച്ച​ക​ളു​ടെ തീ​റ്റ പ​രി​പാ​ല​നം, തേ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്ക​ൽ, കീ​ട-​രോ​ഗ പ​രി​പാ​ല​നം, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പി​ലെ വി​ദ​ഗ്ധ​രാ​യ ജി.​എ​സ്. രാ​ജീ​വ്, സേ​തു​കു​മാ​ർ എ​ന്നി​വ​ർ കൈ​കാ​ര്യം ചെ​യ്തു.


പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് തേ​നീ​ച്ച​ക്കൂ​ടു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഹോ​ർ​ട്ടി​കോ​ർ​പ്പ് 40 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ വി​ത​ര​ണം ചെ​യ്യും. പ​രി​പാ​ടി​യി​ൽ വ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി. കെ​വി​കെ​യി​ലെ സ​ബ്ജെ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പേ​രാ​മ്പ്ര, കു​റ്റ്യാ​ടി, വ​ട​ക​ര, ബാ​ലു​ശേ​രി, കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.