ചക്കിട്ടപാറയിൽ സംരംഭക മേള സംഘടിപ്പിച്ചു
1394896
Friday, February 23, 2024 5:46 AM IST
ചക്കിട്ടപാറ: പഞ്ചായത്തിൽ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള, ഫെസിലിറ്റേഷൻ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
കേരള സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായാണു ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ക്യാമ്പയിൻ സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാരായ ജിതിൻ, പ്രേംജിഷ്ണു എന്നിവർ വ്യവസായ വകുപ്പിന്റെ സ്കീമുകളെ കുറിച്ച് ക്ലാസെടുക്കുകയും സംരംഭകരുടെ സംശയ നിവാരണം നടത്തുകയും ചെയ്തു.
പഞ്ചായത്ത് മെമ്പർമാരായ ഇ.എം. ശ്രീജിത്ത്, ബിന്ദു സജി, എം.എം. പ്രദീപൻ, പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിശ്വൻ, ചക്കിട്ടപാറ പഞ്ചായത്ത് ഇഡിഇ വി. നിധിഷ എന്നിവർ പ്രസംഗിച്ചു.