ദേവഗിരി കോളജ് അലുംമിനി അസോസിയേഷൻ
1297358
Thursday, May 25, 2023 11:56 PM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് പൂര്വ വിദ്യാര്ത്ഥി സംഘടനയുടെ പ്രസിഡന്റായി പി.വി. നിധീഷിനെയും സെക്രട്ടറിയായി പ്രഫ.ഇ.കെ. നന്ദഗോപാലിനെയും തെരഞ്ഞെടുത്തു.ശ്രീഹര്ഷകുമാര് ഒ.പി (വൈസ് പ്രസിഡന്റ്), സഞ്ജയ് അലക്സ് ( ജോ. സെക്രട്ടറി), എ.ജെ.ടോംസണ് (ട്രഷറര്) എന്നിവരാണ് മറ്റ് ഭാരവാഹികള്.
വാര്ഷിക യോഗം അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അഡ്വ. എം.അശോകന്റെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി. കോളജ് പ്രിന്സിപ്പല് ഡോ. ബോബി ജോസ്, വൈസ് പ്രിന്സിപ്പല് ഫാ.ആന്റോ നെല്ലാംകുഴിയില്, പി.വി. നിധീഷ്, പ്രഫ. ഇ.കെ. നന്ദഗോപാല്, സഞ്ജയ് അലക്സ്,ആശാലതാ പ്രമോദ്, ഒ.പി.ശ്രീഹര്ഷ കുമാര്, അഡ്വ. മാത്യു കട്ടിക്കാന, അഡ്വ.ജോസ് കിഴക്കയില്, അബ്ദുറഹ്മാന് ഇടക്കുനി, പ്രഫ. ചാര്ലി കട്ടക്കയം എന്നിവര് സംസാരിച്ചു.