എരപ്പാൻതോട്ടിൽ കോൺഗ്രസ് പ്രതിഷേധം
1281437
Monday, March 27, 2023 12:27 AM IST
കൂരാച്ചുണ്ട്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരേ എരപ്പാൻതോട്ടിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായയത്ത് പ്രസിഡന്റ് പോളി കാരക്കട, സണ്ണി പുതിയകുന്നേൽ, സജി ചേലാപറമ്പിൽ, സിമിലി ബിജു, ദേവസ്യാച്ചൻ കൊച്ചുവീട്ടിൽ, ജോസ് കോട്ടക്കുന്നേൽ, തോമസ് ആനിക്കാട്ട്, ചന്ദ്രൻ നന്തളത്ത്, ജോൺസൺ കരിങ്ങട, ബിജി മലയാറ്റിൽ, ബേബി മുണ്ടയ്ക്കപ്പടവിൽ, ജെറിൻ കുര്യാക്കോസ്, വിഷ്ണു തണ്ടോറ, സുബിൻ കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.