പുതുപ്പാടിയിലെ തെരുവുനായ ശല്യം രൂക്ഷം; അധികൃതർക്കെതിരേ പ്രതിഷേധം ശക്തം
1227637
Thursday, October 6, 2022 12:05 AM IST
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണസമിതി ഇതുവരെ നടപടി സ്വീകരിക്കാത്തതില്‍ സിപിഐഎം പ്രതിഷേധം അറിയിച്ചു.
നിരവധി തെരുവു നായകള്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്പോഴും അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
സ്കൂള്‍ കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഭീതി പരത്തുന്ന നിലയിലാണ് നായകളുടെ സഞ്ചാരം. സര്‍ക്കാര്‍ തലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് ഇതുവരെ ഈ വിഷയം ഗൗരവത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. നടപടി സ്വീകരിക്കാത്ത പക്ഷം പൊതു ജനങ്ങളെ അണി നിരത്തി സമര പരിപാടികള്‍ക്ക് നേതൃത്വം നല്ക്കാന് സിപിഎം ഈങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.ഇ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഏരിയകമ്മിറ്റി അംഗം റ്റി.എ.മൊയ്തീൻ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കാട്ടില്‍, വി.വി.ജോൺ, ഒ.കെ.ഹനീഫ, പഞ്ചായത്ത് മെമ്പര്‍ ഡെന്നി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.