ലാപ്ടോപ്പുകൾ വിതരണം ചെയ്തു
1225689
Wednesday, September 28, 2022 11:49 PM IST
കോഴിക്കോട് : കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന "സമത്വ' പദ്ധതിയുടെ ഭാഗമായി ലാപ്ടോപുകൾ വിതരണം ചെയ്തു.
കെഎംസിടി വനിത എൻജിനീയറിംഗ് കോളജിലെയും കെഎംസിടി എൻജിനീയറിംഗ് കോളജിലെയും പത്ത് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണോത്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ അന്തരം പരിഹരിക്കുവാൻ നടപ്പിലാക്കുന്ന പദ്ധതിയാണ് "സമത്വ' ലാപ്ടോപ് വിതരണ പദ്ധതി. അതിനായി അഫീലിയറ്റഡ് കോളജുകളിൽ നിന്നും അർഹരായ 1000 വിദ്യാർഥികൾക്കാണ് ലാപ്ടോപ് നൽകുന്നത്.
മുക്കം മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി അധ്യക്ഷത വഹിച്ചു. കെഎംസിടി വനിത എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.ഡി.ജർലിൻ ഷീഭ ആനി മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിടി കോളജ് ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ഡോ.പി.വി.സാബിഖ്, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ ഐ.ആർ.വിജിന, അസിസ്റ്റന്റ് പ്രൊഫസർ രനാ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. കോളജ് അധ്യാപകരായ ജെന്നി ജെ മറ്റം, റീന എബ്രഹാം എന്നിവർ നേതൃത്വം നൽകി.