വനിതാ കമ്മീഷൻ അദാലത്തിൽ 12 കേസുകൾ തീർപ്പാക്കി
1601757
Wednesday, October 22, 2025 5:39 AM IST
മലപ്പുറം: മലപ്പുറത്ത് നടത്തിയ വനിതാ കമ്മീഷൻ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാ മണിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ 45 പരാതികളാണ് പരിഗണിച്ചത്. എട്ട് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടി. 25 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.
ലഭിച്ച പരാതികളിൽ കൂടുതലും ജോലിയിൽ വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ടവയാണെന്ന് കമ്മീഷനംഗം പറഞ്ഞു. അഡ്വ. ഷീന തിരുവാലി, കൗണ്‍സിലർ ഷെറിൻ, വനിതാ സെൽ പോലീസ് ഉദ്യോഗസ്ഥർ, വനിതാ കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.