സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
1601755
Wednesday, October 22, 2025 5:35 AM IST
മലപ്പറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെയും നറുക്കെടുപ്പാണ് നടന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ: പട്ടികജാതി സംവരണം : 07 അങ്ങാടിപ്പുറം, പട്ടികജാതി സ്ത്രീ സംവരണം: 20 താനാളൂർ, 28 പുളിക്കൽ, സ്ത്രീ സംവരണം : 02 മൂത്തേടം, 03 വണ്ടൂർ, 06 ഏലംകുളം, 08 ആനക്കയം, 09 മക്കരപ്പറന്പ്, 10 കുളത്തൂർ, 11 കാടാന്പുഴ, 12 കുറ്റിപ്പുറം, 13 തവനൂർ, 15 മാറഞ്ചേരി, 16 തിരുന്നാവായ, 17 മംഗലം, 23 പൂക്കോട്ടൂർ, 24 ചേറൂർ, 33 ചുങ്കത്തറ.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ: പട്ടികജാതി സംവരണം : 17 അരിന്പ്ര, സ്ത്രീ സംവരണം : 01 ഒഴുകൂർ, 04 അറവങ്കര, 05 പൂക്കോട്ടൂർ, 06 ഇരുന്പുഴി, 07 ആനക്കയം, 08 പന്തല്ലൂർ, 09 ഉമ്മത്തൂർ, 10 ചേങ്ങോട്ടൂർ, 11 ചാപ്പനങ്ങാടി.
photo:
മലപ്പുറം ജില്ലാപഞ്ചായത്തിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്നപ്പോൾ