മ​ഞ്ചേ​രി: വേ​ട്ടേ​ക്കോ​ട് പു​ല്ല​ഞ്ചേ​രി​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ചേ​ലാ​ത​ട​ത്തി​ൽ ഇ​സ്ഹാ​ഖി​ന്‍റെ വി​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

ഇ​സ്ഹാ​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഷ്റ​ഫും കു​ടും​ബ​വും ആ​ശ്ര​യി​ക്കു​ന്ന കി​ണ​ർ കൂ​ടി​യാ​ണി​ത്. വീ​ടി​നു ഭീ​ഷ​ണി​യാ​യി മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണ് മ​ണ്ണി​ടി​ച്ചി​ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.