ജെംസ് കോളജിൽ യുജി, പിജി കോഴ്സുകൾക്ക് തുടക്കമായി
1601747
Wednesday, October 22, 2025 5:35 AM IST
രാമപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ കീഴിൽ രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണമസ് ലേർണിംഗ് സപ്പോർട്ട് സെന്ററിൽ ആരംഭിച്ച ബിരുദ (യുജി), ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ ഉദ്ഘാടനവും പഠിതാക്കളുടെ ഇൻഡക്ഷൻ പ്രോഗ്രാമും നടത്തി. മോയിൻകുട്ടി വൈദ്യർ ഹാളിൽ നടന്ന ചടങ്ങ് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ എൽഎസ്സി പഠന കേന്ദ്രം കോഓർഡിനേറ്റർ അബ്ദുൾ ലത്തീഫ് അസ്ലം,
സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സണ്‍ ആയിഷ, ശ്രീനാരായണഗുരു സർവകലാശാല അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. അബ്ദുൾ റസാഖ്, ഡോ. മുനീർ, വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
ഇൻഡക്ഷൻ പരിപാടിയിൽ എസ്ജിയു അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. അബ്ദുൾ റസാഖ്, ഡോ. മുനീർ എന്നിവർ ക്ലാസെടുത്തു.