ശബരിമലയെ കൊള്ളയടിച്ച പിണറായി സർക്കാർ കേരളത്തിന് അപമാനം: ദീപാദാസ് മുൻഷി
1600350
Friday, October 17, 2025 5:23 AM IST
നിലമ്പൂർ: രാജ്യത്തിന് തന്നെ അഭിമാനമായ ശബരിമലയെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ രാജ്യത്തിന് അപമാനമെന്ന്കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മുന്ന് തവണ ശരണം വിളിച്ച ശേഷമാണ് അവർ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സംസ്ഥാന സർക്കാറും.
മന്ത്രിയും ദേവസ്വം ബോർഡും അറിയാതെ ഈ സ്വർണ കൊള്ള നടക്കില്ല. ദേവസ്വം വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ കവർച്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും. ജാഥാ ക്യാപ്റ്റനുമായ കെ. മുരളീധരന് ആവശ്യപ്പെട്ടു.
വിശ്വാസ സംരക്ഷണ ജാഥക്ക് നിലമ്പൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പവിത്രമായ ശബരമലയില്‍ കൊള്ള നടത്താന്‍ കൂട്ട് നിന്ന ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും കെ. മുരളീധരന് ആവശ്യപ്പെട്ടു. ശബരമലയില്‍ സ്വര്‍ണ കൊള്ള മാത്രമല്ല ആചാര ലംഘനവും നടന്നിട്ടുണ്ട്. അയ്യപ്പനോട് കളിച്ചവര്‍ക്ക് തിരിച്ചടിയുണ്ടാവും.
മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ ശാപം കിട്ടിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭിന്ന ശേഷിക്കാര്ക്കെതിരേയും നീളം കുറഞ്ഞവര്ക്കെതിരേയും മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അതാണ് സൂചിപ്പിക്കുന്നത്. ദേവസം ബോർഡ് പണം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ അയ്യപ്പ സംഗമം കോണ്‍ഗ്രസ് ആരോപിച്ചതു പോലെ നാടകമാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായെന്നും കെ. മുരളീധരന് പറഞ്ഞു.
കാഞ്ഞങ്ങാട് നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്ത ജാഥക്കാണ് നിലമ്പൂരില്‍ സ്വീകരണം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി യോഗം ഉദ്ഘാടനം ചെയ്തു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, ജാഥാ വൈസ് ക്യാപ്റ്റന്‍ ടി. സിദ്ദീഖ് എംഎല്‍എ, എ.പി. അനില്‍കുമാര്‍ എംഎല്‍എ ,ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി,
ജാഥാ മാനേജര്‍ പി.എം. നിയാസ്, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, ബാലകൃഷ്ണന് പെരിയ, എന്‍ സുബ്രമണ്യന്‍, കെപിസിസി സെക്രട്ടറി കെ. പി. നൗഷാദലി,അജീഷ് എടാലത്ത്, എ ഗോപിനാഥ് എന്നിവർ സംസാരിച്ചു.