മാനസികരോഗ്യം : ശില്പശാല സംഘടിപ്പിച്ചു
1600149
Thursday, October 16, 2025 5:21 AM IST
പെരിന്തൽമണ്ണ : മാനസികാരോഗ്യ കാന്പയിന്റെ ഭാഗമായി നാഷണൽ സർവീസ് സൊസൈറ്റി സർവീസ് പ്രോവൈഡിംഗ് സെന്റർ, എൻഎസ്എസ് കമ്മ്യൂണിറ്റി കോളജ്, സിസിജിസി പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ ശില്പശാല നടത്തി.
ഫാ. ജെ. വിക്ടർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് എംഇഎസ് കോളജ് റിട്ടയേർഡ് പ്രിൻസിപ്പൽ ടി.ടി. സൈതലവി അധ്യക്ഷത വഹിച്ചു. റെയിൽവേ ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സ്വപ്ന ശശിധരൻ, എൻഎസ്എസ് സ്റ്റേറ്റ് പ്രൊജക്ട്സ് സെൽ ചെയർമാൻ കെ.എം. ഫിറോസ് ഖാൻ, ഐസിഡിഎസ് കോഴിക്കോട് നോഡൽ ഓഫീസർ പി.എ. രാജേഷ്,
ഡോ. പി. അനിത, കണ്‍സൾട്ടന്റ് സൈക്കോളജിസ്റ്റ് ശുഭശ്രീ രാമൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മുനവിറ നസ് റിൻ എന്നിവർ വിഷയമവതരിപ്പിച്ചു. ശില്പശാലയിൽ മികച്ച അവതരണം നടത്തിയവരെ ആദരിച്ചു.