പെരിന്തൽമണ്ണ നഗരസഭയിൽ സീറോ റാബീസ് കാമ്പയിന് തുടക്കമായി
1600343
Friday, October 17, 2025 5:20 AM IST
പെരിന്തൽമണ്ണ:"പേവിഷ വിമുക്ത പെരിന്തൽമണ്ണ' എന്ന ലക്ഷ്യം മുൻനിർത്തി പെരിന്തൽമണ്ണ നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധകുത്തി വയ്പ് കാമ്പയിന് തുടക്കമായി.
നഗരസഭ ചെയർപേഴ്സൺ പി. ഷാജി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.സീനിയർ വെറ്ററിനറി സർജൻ ഡോ. മുജീ ബ്റഹിമാൻ, ഡോ.അഖിൽ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ. ബിനോയ്. വി എന്നിവർ നേതൃത്വം നൽകി.
പരിശീലനം ലഭിച്ച ഡോഗ് കാച്ചർമാരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കൾക്ക് കുത്തിവെയ്പ്പ് നൽകുന്നത്. നാല് ദിവസം കൊണ്ട് നഗരസഭ പരിധിയിലെ എല്ലാ തെരുവു നായ്ക്കൾക്കും വാക്സിനേഷൻ നൽകുമെന്ന് ചെയർപേഴ്സൺ പി.ഷാജി പറഞ്ഞു.