ക്രസന്റ് സ്കൂൾ ചാന്പ്യൻമാർ
1600152
Thursday, October 16, 2025 5:25 AM IST
വണ്ടൂർ: വണ്ടൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 1022 പോയിന്‍േറാടെ കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാന്പ്യൻമാരായി. 661 പോയിന്റുമായി വണ്ടൂർ വിഎംസി ആണ് രണ്ടാം സ്ഥാനത്ത്. 616 പോയിന്‍േറാടെ എഎച്ച്എസ് പാറൽ മന്പാട്ടുമൂല മൂന്നാംസ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. പോരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ചെറുകോട് കഐംഎംഎ, എയുപിഎസിലും റോസ് ഹിൽ ഓഡിറ്റോറിയത്തിലുമായി മൂന്ന് ദിവസങ്ങളിലാണ് മേള നടന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സക്കീന, ബ്ലോക്ക് അംഗം വി.ശിവശങ്കരൻ, പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് കാലടി, പി.കെ. ഭാഗ്യലക്ഷ്മി, പി. അൻവർ, പി. ശങ്കരനാരായണൻ, പി. സുലൈഖ, ഡിഇഒ വി. അനിത, എഇഒ കെ. പ്രമാനന്ദ്, ബിപിസി ഷൈജി ടി.മാത്യു, എച്ച്എം ഫോറം കണ്‍വീനർ സി.കെ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.