ബോധവത്കരണ ക്ലാസ് നടത്തി
1600341
Friday, October 17, 2025 5:20 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലയൻസ് ക്ലബും മലപ്പുറം ജില്ല ലേഡി സർക്കിളും സംയുക്തമായി പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പെരിന്തൽമണ്ണ പ്ലസ് വൺ വിദ്യാർഥികൾക്ക് മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനസിക സംഘർഷങ്ങൾ എങ്ങനെ ലഖുക്കരിക്കാം എന്ന് പ്രാക്റ്റിക്കൽ എക്സ്പീരിയൻസിലൂടയും, മെഡിറ്റേഷൻ, വ്യായാമങ്ങൾ തുടങ്ങി വിവിധ മേഖലകളിലൂടെ പ്രശസ്ത മനഃശാസ്ത്ര വിദക്ധനും മെന്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റ് കോർഡിനേറ്ററും ആയ ലയൺ ഡോ രജിത് വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജസ്മി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡിസ്ട്രിക്റ്റ് ലേഡി സർക്കിൾ പ്രസിഡന്റ് ലയൺ ഫെമി വിജി ഉദ്ഘാടനം ചെയ്തു, ലേഡി സർക്കിൾ ട്രഷറര്‍ ലയൺ മേഖ അനൂപ്, ഡയബേറ്റിക് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ലയൺ ഡോ കൊച്ചു എസ് മണി, റീജിയൻ ചെയർമാൻ ലയൺ ഡോക്ടർ നഈമു റഹുമാൻ,
സോൺ ചെയർമാൻ ലയൺ അനൂപ്, ഡിസ്ട്രിക്റ്റ് എഡിറ്റർ ലയൺ ഓ കെ റോയി, ക്ലബ് പ്രസിഡന്റ് ലയൺ വർഗീസ് തെക്കേ കൂട്ട് , ലയൺ വിജി, ലയൺ ലൈസ ജോസ്, ലേഡി സർക്കിൾ സെക്രട്ടറി ലയൺ ഷീജ റോയി എന്നിവർ ആശംസ അർപ്പിച്ചു.