കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് നൽകി യുവാക്കൾ മാതൃകയായി
1600151
Thursday, October 16, 2025 5:25 AM IST
രാമപുരം: കുറുവ കൂട്ടിലങ്ങാടി സ്വദേശിയായ ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും പഴ്സും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി യുവാക്കൾ മാതൃകയായി. ദേശീയപാത രാമപുരം നാറാണത്ത് വച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ട് പണവും പഴ്സും വിലപ്പെട്ട രേഖകളും റോഡിൽ കിടക്കുന്ന നിലയിൽ യുവാക്കൾക്ക് ലഭിച്ചത്.
തുടർന്ന് വിലാസം അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി രാമപുരം സ്വദേശികളായ കിഴക്കേതിൽ അബ്ദുൾ സലീമും കളത്തുംപടിയൻ അബ്ദുൾകരീമും മാതൃകയായി. പെരിന്തൽമണ്ണയിൽ നിന്ന് തിരിച്ചുവരുന്പോഴാണ് ബൈക്കുക്കാരന്റെ പഴ്സ് റോഡിൽ വീണ് അതിലുണ്ടായിരുന്ന പണം റോഡിൽ ചിന്നിചിതറിയ നിലയിൽ സലീമിന്റെ ശ്രദ്ധയിൽപ്പെട്ടത്.
മേൽവിലാസം അന്വേഷിച്ചപ്പോൾ പണം നഷ്ടപ്പെട്ട ആൾ കുറുവ കൂട്ടിലങ്ങാടി സ്വദേശിയാണെന്ന് അറിഞ്ഞപ്പോൾ ഉടൻ സുഹൃത്തിനു വിളിച്ചറിയിച്ചു. പിന്നീട് ഉടമസ്ഥനെ കണ്ടെത്തി അവ കൈമാറി.