കാർ തെങ്ങിലിടിച്ച് അപകടം
1600148
Thursday, October 16, 2025 5:21 AM IST
നിലന്പൂർ:നിയന്ത്രണം വിട്ട കാർ തെങ്ങിൽ ഇടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. നിലന്പൂർ - നായാടംപൊയിൽ മലയോര പാതയിൽ ഇടിവണ്ണ കരിന്പായിതണ്ടിൽ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് കാർ അപകടത്തിൽപ്പെട്ടത്.
നിലന്പൂർ ഭാഗത്ത് നിന്ന് കക്കാടംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. റോഡിന് വളവുള്ള ഭാഗമാണിവിടെ. വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷം കുത്തനെയുള്ള ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സമീപത്തെ കമുക് ഇടിച്ച് വീഴ്ത്തി തൊട്ടടുത്ത തെങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തെങ്ങാണ് രക്ഷയായി മാറിയത്.
അല്ലെങ്കിൽ സമീപത്തെ കുറുവൻപുഴയുടെ പാറക്കെട്ടിലേക്ക് കാർ മറിയുമായിരുന്നു. വണ്ടൂർ സ്വദേശികളായ മൂന്ന് പേരാണ് കാറിലണ്ടായിരുന്നത്. ഇവിടെയുള്ള റോഡിൽ മുൻപരിചയമില്ലാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. കാറിൽ എയർബാഗ് ഉള്ളതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.