ബാനർ വിവാദം: സെനറ്റിൽ വാക്പോര്
1535676
Sunday, March 23, 2025 5:54 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സെനറ്റിൽ ഗവർണറും എസ്എഫ്ഐ പ്രതിനിധികളും തമ്മിൽ വാക്പോര്. സർവകലാശാല കാന്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറിനെക്കുറിച്ച് ചാൻസലറായ ഗവർണർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശിക്കുകയും സവർക്കറെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയും ചെയ്തതോടെ എസ്എഫ്ഐ അംഗങ്ങൾ പ്രതികരിക്കുകയായിരുന്നു.
സർവകലാശാല ഡിപ്പാർട്ട്മെന്റ് യൂണിയൻ ചെയർമാൻ എം.എസ്. ബ്രവിം ഉൾപ്പെടെയുള്ള നേതാക്കൾ ചാൻസലർക്ക് മറുപടി പറഞ്ഞു. സവർക്കറെയല്ല ചാൻസലറെയാണ് വേണ്ടതെന്ന് എഴുതിയ എസ്എഫ്ഐ ബാനറാണ് ഗവർണറെ പ്രകോപിപ്പിച്ചത്.