എലൈറ്റ് ഫുട്ബോള്‍: സീസണ് ടിക്കറ്റ് വിതരണം ആരംഭിച്ചു
1485339
Sunday, December 8, 2024 5:53 AM IST
മലപ്പുറം: മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ 22 മുതല്‍ ആരംഭിക്കുന്ന മലപ്പുറം ജില്ലാ എലൈറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ് ടിക്കറ്റ് വിതരണോദ്ഘാടനം എംഎസ്പി ക്ലബില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോളര് ഐ.എം. വിജയന് നിര്‍വഹിച്ചു. മലപ്പുറം ജാംജും ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, യുവ വ്യവസായി കാരാടന്‍ ഷഫ്രാദ് എടക്കര എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്
ജലീല്‍ മയൂര അധ്യക്ഷത വഹിച്ചു. എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. പി. സുരേഷ്, നയിം ചേറൂര്, സബാഹ് കുണ്ടുപുഴക്കല്‍, പി. സമീര്‍, സലിം മലപ്പുറം, ഹസന് ചക്കുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.