വൈദ്യുതി ചാര്‍ജ് വര്‍ധന; മെഴുകുതിരി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1485336
Sunday, December 8, 2024 5:53 AM IST
അങ്ങാടിപ്പുറം: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ അങ്ങാടിപ്പുറം മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ജില്ലാ നിര്‍വഹണ സമിതി അംഗം കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുഹൈല്‍ ബാബു അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹര്ബാന് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷബ്ന ഫൈസല്‍, കെഎസ്യു ജില്ലാ സെക്രട്ടറി അമല്‍, യൂത്ത് കെയര്‍ നിയോജകമണ്ഡലം ചെയര്മാന് ഫൈസല്‍ എം. വലമ്പൂര്‍, വിപിന്‍ പുഴക്കല്‍, കെ.ടി. ജബ്ബാര്‍, പി. കൃഷ്ണകുമാര്‍, സിബി, കെ.പി. സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സഫ്വാന് കാളിപ്പാടന്‍, സി.പി. മനാഫ്, പി.കെ. ഷഹീം ഫൈസല്‍, കെ.കെ. രതീഷ്, ഷമീംവലമ്പൂര്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.