ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1485625
Monday, December 9, 2024 6:24 AM IST
എടക്കര: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി എടക്കര ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രി ഉപ്പട മലച്ചി പട്ടികവര്ഗനഗറില് ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.
എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ. ആയിശക്കുട്ടി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിന്ധു പ്രകാശ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എസ്. ഷിജോയ്, ഡോ. അനില്‍ കെ. ഏബ്രഹാം, ഫാര്‍മസിസ്റ്റ് സന്തോഷ് മാത്യു, യോഗ ഇന്‍സ്ട്രക്ടര്‍ വൃന്ദ വിജയ്, നഴ്സ് ജിംസണ് പീറ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസും യോഗപരിശീലനവും നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ 92 പേരെ പരിശോധിച്ച് മരുന്നുകള്‍ നല്കി.