ഭിന്നശേഷിക്കാരന് ലോട്ടറി വില്ക്കാന് സംവിധാനമൊരുക്കി
1485775
Tuesday, December 10, 2024 4:58 AM IST
നിലമ്പൂര്‍: ഭിന്നശേഷിക്കാരനായ ചേലശേരിക്കുന്ന് പുല്‍പ്പറ്റ താഴത്തെ വീട്ടില്‍ പ്രദീപിന് ഇനി നടന്നു ലോട്ടറി ടിക്കറ്റ് വില്‍ക്കേണ്ട. സുമനസുകളുടെ സഹായത്താല്‍ ഇരുന്ന് കച്ചവടം ചെയ്യാന്‍ ബങ്ക് ഒരുങ്ങി. ജന്മനാ ഭിന്നശേഷിയുള്ള പ്രദീപി(36)ന് എണ്‍പതുകാരിയായ മുത്തശ്ശി നങ്ങമ്മയാണ് ആശ്രയം. മാസങ്ങള്‍ക്ക് മുമ്പ് ലോട്ടറി വില്‍പ്പനക്ക് പോകവേ വാഹനമിടിച്ചു പ്രദീപിന് പരിക്കേറ്റു. സുഖം പ്രാപിച്ചെങ്കിലും നടക്കാന്‍ ബുദ്ധിമുട്ട് വന്നു. ഇതോടെ വരുമാന മാര്‍ഗം തടസപ്പെട്ടു.
തുടര്‍ന്ന് മണ്ണാര്‍ക്കാട് കല്ലടിക്കോട് പനയ്ക്കാത്തോട്ടം ജോസും ഡോള്സിയും മകളുടെ വിവാഹത്തോടനുബന്ധിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച തുകയില്‍ ഒരു വിഹിതം ബങ്ക് നിര്‍മിക്കാന്‍ പ്രദീപിന് നല്കി. നഗരസഭാംഗം ഡെയ്സി ചാക്കോയുടെ ഇടപെടലാണ് സഹായകമായത്.
നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡില്‍ രാജേശ്വരി തിയറ്ററിന് സമീപം സ്ഥാപിച്ച ബങ്കില്‍ അല്‍ക്ക ലോട്ടറീസ് എന്ന പേരില്‍ തുടങ്ങിയ കട നിലമ്പൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് യു. നരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. സനില്‍ കുമാര്‍, ഷെറി ജോര്‍ജിന് ടിക്കറ്റ് നല്കി ആദ്യവില്‍പ്പന നിര്‍വഹിച്ചു. ഡെയ്സി ചാക്കോ താക്കോല്‍ കൈമാറി. സുരേഷ് മങ്ങാട്ടുതൊടിക, സി.ടി. രാജു, ദിലീപ് താമരക്കുളം എന്നിവര്‍ പ്രസംഗിച്ചു.