മുന്‍ വാര്‍ഡ് അംഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന്
1485772
Tuesday, December 10, 2024 4:58 AM IST
മഞ്ചേരി: മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍മാര്‍ക്കും പഞ്ചായത്തംഗങ്ങള്‍ക്കും പെന്‍ഷനും മെഡിക്കല്‍ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന മുന്നഗരസഭാംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എമാരും മുന്‍ എംപിമാരും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോള്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി പരിഹാരത്തിനായി അഹോരാത്രം പരിശ്രമിച്ച വാര്‍ഡ് പ്രതിനിധികളെ അവഗണിക്കുന്നത് ഈ വിഭാഗത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് യോഗം വിലയിരുത്തി.
രണ്ട് വര്‍ഷം മന്ത്രിമാരുടെ സ്റ്റാഫില്‍ കയറിക്കൂടി വിരമിച്ചാലും ആജീവനാന്തം പെന്ഷന് ലഭിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന ഗസറ്റഡ് ഓഫീസര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്ഷന് കൈപ്പറ്റുന്നു. തുച്ഛമായ വരുമാനത്തില്‍ ജനസേവനം നടത്തിയ തദ്ദേശ സ്ഥാപനാംഗങ്ങള്ക്ക് കാലോചിതമായ പെന്‍ഷനും മെഡിക്കല്‍ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം മുന്‍ നഗരസഭാധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.പി. മജീദ് അധ്യക്ഷത വഹിച്ചു.
സി. ചെറിയാപ്പുഹാജി, എം.പി.എ. ഇബ്രാഹിം കുരിക്കള്‍, കെ.കെ.ബി. മുഹമ്മദലി, കാരക്കാടന്‍ ചെറിയോന്, കരിപ്പാളി ഇബ്രാഹിം, ആക്കല മുസ്തഫ, വി.പി. റഫീഖ്, പി. കുഞ്ഞിപ്പ, കെ.അലവിക്കുട്ടി, കെ.പി അയ്യൂബ്, അജ്മല്‍ സുഹീദ്, ഇസ്മായില്‍ കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.