മൗലാന പാരാമെഡിക്കല്‍ കോളജ് ദിനാഘോഷം
1485335
Sunday, December 8, 2024 5:53 AM IST
പെരിന്തല്‍മണ്ണ: മൗലാനാ പാരാമെഡിക്കല്‍ കോളജ് ദിനാഘോഷവും കലാപരിപാടികളും മൗലാന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡി. ദീപ, സി.പി. ഷഫീന, മനോജ് ജോസഫ്, യാഷിന്, ഒ.എം. നീതു, പി. മിഥുന, എം. കമറുന്നീസ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.