കാദറലി സെവന്‍സിന് ഗാലറി നിര്‍മാണം ആരംഭിച്ചു
1485776
Tuesday, December 10, 2024 4:58 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നെഹ്റു ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 20ന് ആരംഭിക്കുന്ന കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മം നഗരസഭാധ്യക്ഷന്‍ പി.ഷാജി നിർവഹിച്ചു. കാദറലി ക്ലബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ മണ്ണില്‍ ഹസന്, മോക്ക മെന്‍സ് വെയര്‍ മാനേജിംഗ് ഡയറക്ടര്‍ റംഷാദ്, സുപ്ര മോട്ടോഴ്സ് ജനറല്‍ മാനേജര്‍ എസ്.കെ. ഗിരീഷ്, എ.ജി.എം. നൂമാന്‍, അല്‍ സലാമ ആശുപത്രി ഡയറക്ടര്‍ ആലിക്കല്‍ അബ്ദുള്‍നാസര്‍, ഡോ.ഷാജി അബ്ദുള്‍ ഗഫൂര്‍, ഡോ. നിലാര്‍ മുഹമ്മദ്, കാദര്അലി ക്ലബ് ഭാരവാഹികളായ എച്ച്. മുഹമ്മദ്ഖാന്, മണ്ണേങ്ങല്‍ അസീസ്, യൂസഫ് രാമപുരം, ഇ.കെ. സലിം, പാറയില്‍ അബ്ദുള്‍കരീം, വി.പി. നാസര്‍, കുറ്റിരി മാനുപ്പ, ആലിക്കല്‍ അബ്ദുള്‍ ഖാദര്‍, ഇ.കെ. നവാസ്, കുറ്റിരി ഹസന്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. 24 ടീമുകളാണ് പങ്കെടുക്കുന്നത്. 10000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഗാലറിയാണ് പണിയുന്നത്.