ചെങ്ങണ ബൈപാസ് തകര്‍ച്ചക്ക് കാരണം ഉറവയെന്ന്
1485626
Monday, December 9, 2024 6:24 AM IST
മഞ്ചേരി: കച്ചേരിപ്പടി ചെങ്ങണ ബൈപ്പാസ് റോഡ് തകര്‍ച്ചക്ക് കാരണം പാതയിലെ പലയിടങ്ങളിലായുള്ള വെള്ളത്തിന്റെ ഉറവയാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍. താലൂക്ക് വികസന സമിതി യോഗത്തിലാണ് എന്‍ജിനീയര്‍ കൗതുകകരമായ മറുപടി നല്‍കിയത്.
ഭാരം കൂടിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതാണ് റോഡിന്റെ തകര്‍ച്ചക്ക് മറ്റൊരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റോഡില്‍ ഭാരം കൂടിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന് നടന്നുവരുന്നതായും ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിത ശിശുവികസന വകുപ്പ് വിവിധ നിയമങ്ങളെ കുറിച്ച് അവബോധ ക്ലാസുകള്‍ നല്‍കുന്നതായും അരീക്കോട് സിഡിപിഒ താലൂക്ക് വികസന സമിതിയെ അറിയിച്ചു.
ഞ്ചേരി നഗരത്തില്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിനായി നഗരസഭ നടപടിയെടുക്കേണ്ടതുണ്ടെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
മഞ്ചേരി-അരീക്കോട് റോഡില്‍ മാടാരംകുണ്ട് ഗ്രീന്‍വാലിക്ക് സമീപം റോഡപകടങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും അപകടം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി കെഎസ്ടിപി അധികൃതര്‍ക്ക് കത്ത് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
സ്വകാര്യ ബസുകളില്‍ കുട്ടികളില്‍ നിന്ന് കണ്സഷന് ചാര്‍ജിനേക്കാള്‍ കൂടതല്‍ തുക ഈടാക്കുന്നതായി കണ്ടെത്തിയ ബസുകളിലെ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. തഹസില്‍ദാര്‍ കെ. മുകുന്ദന്, രാഷ്ട്രീയ പ്രതിനിധികളായ പി.എ.സലാം, പി.മുഹമ്മദ്, പി.രാധാകൃഷ്ണന്, അബ്ദുള്ള, നൗഷാദ് മണ്ണിശേരി, ഒ.ജെ. സജി, പുലിയോടന്‍ മുഹമ്മദ്, കെ.എം.ജോസ്, എന്‍.പി.മോഹന്‍രാജ്, വല്ലാഞ്ചിറ നാസര്‍, പി.കെ. അബ്ദുറഹിമാന്, വിവിധ വകുപ്പ് മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു.